കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ടി എച്ച് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ അഡ്വക്കേറ്റ് എ എ അൻഷാദ്, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, കോതമംഗലം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ സുനിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ ഇ ജോയി, പി എം ശിവൻ, ജോബി ജേക്കബ്, ഷാന്റി കുര്യൻ, മനോജ് ഗോപി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഊന്നുകൽ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് ബോർഡ് സ്വാഗതവും സെക്രട്ടറി കെ കെ ബിനോയി കൃതജ്ഞതയും രേഖപ്പെടുത്തി.വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും, ബാങ്കിന് വൈദ്യുതി ചാർജ് ഇനത്തിൽ വരുന്ന അധിക ചിലവുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ബാങ്കിന്റെ ആവശ്യമുള്ളത് കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡിന് നൽകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ചടങ്ങിനോടനുബന്ധിച്ച് എസ് എസ് എൽ സി, പ്ലസ് ടു വിഷയത്തിൽ എ പ്ലസ് കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.
