കോതമംഗലം : ചേലാട് കരിങ്ങഴയിൽ കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ആതുര സേവന സ്ഥാപനമാണ് ബെത്സൈദ ആശ്രമം ആകാശപറവകൾ എന്ന സ്ഥാപനം ആരോരുമില്ലാത്ത പ്രായമായ സഹോദരങ്ങൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ്. സമൂഹത്തിലെ നല്ലവരായ വ്യക്തികളുടെ സഹായത്താലാണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടപ്പടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഈ സ്ഥാപനത്തിന്റെ പേരിൽ പാലക്കാട് ആലത്തൂർ ഉള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ എന്ന അവകാശപ്പെടുന്നവർ മേൽപ്പറഞ്ഞ സ്ഥാപനത്തിന്റെ പേരിൽ രസീത് കുറ്റിയുമായി വീടുകൾ കയറിയിറങ്ങുകയും അത് ചേലാട് ബേത്സൈത ആശ്രമം ആകാശ പറവ സ്ഥാപനത്തിലേക്ക് ആണ് എന്ന പേരിൽ പണപ്പിരിവ് നടത്തുകയും ചെയ്ത് നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയതായി അറിയുവാൻ കഴിഞ്ഞു.
ഇങ്ങനെ ഒരു പണപ്പിരിവ് നടത്തുവാൻ ഈ സ്ഥാപനം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, പണപ്പിരിവ് ഈ സ്ഥാപനത്തിന്റെ രീതിയും അല്ല ഈ സ്ഥാപനവുമായി ഒരു ബന്ധവുമില്ലാത്തവരാണ് ഇത് ചെയ്തത്, ആയതിനാൽ അന്യായമായി ഈ സ്ഥാപനത്തിന്റെ പേര് ഉപയോഗിക്കുകയും ഈ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും ചെയ്തവരെ കണ്ടെത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നതായി കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഡയറക്ടർ കൂടിയായ ഏലിയാമ്മ കുര്യാക്കോസ്.
