കോതമംഗലം: ഐ. എം. എ. അവയവദാനകമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അവയവദാന കമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം എംബിറ്റ്സ് കോളേജില്‍ വച്ച് നടന്നു. സംസ്ഥാന അവയവദാനകമ്മിറ്റിയുടെ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. ലിസ തോമസ് സ്വാഗതം പറഞ്ഞു. ശ്രീ ആൻറണി ജോൺ എം. എൽ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഐ. എം. എ. കോതമംഗലം മുൻ പ്രസിഡന്റ് ഡോ. സി. കെ. രഘൂത്തമന്‍, ഡോ. ബേബി മാത്യു അറമ്പൻകുടിയിൽ, ഡോ. ജെയിംസ് കുരുവിള, എംബിറ്റ്സ് സെക്രട്ടറി ശ്രീ ബിനോയ് എം. തോമസ്, എംബിറ്റ്സ് ട്രഷറർ ശ്രീ ബിനു വര്‍ഗീസ്, എംബിറ്റ്സ് ഡയറക്ടര്‍ ഡോ. ഷാജൻ കുര്യാക്കോസ്, എംബിറ്റ്സ് പ്രിന്‍സിപ്പല്‍ ഇൻ ചാർജ്ജ് ഡോ. മഞ്ജു ജോർജ്ജ്, എംബിറ്റ്സ് ഡീൻ ഡോ. സോളി ജോർജ്ജ് എന്നിവര്‍ പങ്കെടുത്തു. മസ്തിഷ്ക മരണത്തെക്കുറിച്ചും അവയവദാനത്തിൽ കെസോട്ടോയുടെ പ്രാധാന്യത്തെക്കുറിച്ചും കെസോട്ടോ ജോയിന്റ് ഡയറക്ടര്‍ ഡോ. ബേസില്‍ സാജു സംസാരിച്ചു. അവയവദാനത്തിൻറെ നിയമവശങ്ങളെക്കുറിച്ച് അവയവദാന ജില്ലാ തല അഡ്വൈസറി കമ്മിറ്റി അംഗം അഡ്വ. സന്ധ്യ രാജുവും അവയവദാനത്തെക്കുറിച്ചുള്ള കെട്ടുകഥകളെക്കുറിച്ച് കെസോട്ടോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ ബിനോയ് മാത്യുവും വിശദീകരിച്ചു.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഷിജു രാമചന്ദ്രന്‍ നന്ദി പറഞ്ഞു. 200 പേരോളം പങ്കെടുത്തു.
