കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത് പറമ്പ്)-51, പിണവൂർ നഗർ (ആനന്ദൻ കുടി )-57, പിണവൂർ നഗർ (മുക്ക്)-48, വെള്ളാരംകുത്ത് (മുകൾ ഭാഗം )-25, വെള്ളാരംകുത്ത് (താഴെ ഭാഗം )-43,മേട്നാം പാറ-33, കുഞ്ചിപ്പാറ-24, തലവച്ചപാറ-15, താളും കണ്ടം-13, ഉറിയം പെട്ടി-18, പന്തപ്ര-24, വാരിയം-17, അഞ്ചു കുടി കോട്ടക്കുത്ത് ഞണ്ടുകണ്ടം-15, തേര-11, എളംബ്ലാശേരി-40 എന്നീ ഉന്നതികളിലെയും,
കോതമംഗലം ബ്ലോക്ക്-17, കവളങ്ങാട് പഞ്ചായത്ത് – 27 എന്നിങ്ങനെ 478 പട്ടിക വർഗ വിഭാഗക്കാർക്കാണ് തുക അനുവദിച്ചിട്ടുള്ളത്.403 പേർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയും,ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത 75 പേർക്ക് പ്രൊമോട്ടർമാർ വഴി വീടുകളിൽ എത്തിച്ചു നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കോതമംഗലം മണ്ഡലത്തിലെ 478 പട്ടികവർഗ്ഗ വിഭാഗക്കാർക്കായി 4,78,000 രൂപ അനുവദിച്ചതെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.
