കോതമംഗലം :കോതമംഗലം നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ആദരിച്ചു.നഗരസഭയുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേയും വർക്കർമാരെയും ഹെൽപ്പർമാരെയും ആദരിച്ചത്. കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് , വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, കൗൺസിലർമാരായ സിജോ വർഗീസ്, എൽദോസ് പോൾ ,റോസ് ലി ഷിബു,ഭാനു മതി രാജു,നോബ് മാത്യു, ഷിനു കെ എ ,സിന്ധു ജിജോ, ബബിത മത്തായി,ICDS സൂപ്പർവൈസർ ബിന്ദ്യ വി തുടങ്ങിയവർ സംസാരിച്ചു.
