കോതമംഗലം : കോതമംഗലം 23-ാം വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തകരെ പുതുപ്പാടി വൈസ് മെൻ ക്ലബ്ബ് ഓണക്കോടി നൽകി ആദരിച്ചു. യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ ഹരിതകർമ്മ സേനയാണെന്നും അവർ ആദരിക്കപ്പെടേണ്ടവരാണെന്നും വൈസ് മെൻ
പ്രസിഡൻ്റ് പി.സി. സ്കറിയ ആദരവ് നിർവഹിച്ച് കൊണ്ട് പറഞ്ഞു.
പാരിസ്ഥിതിക സംരക്ഷണത്തിന് ഹരിത കർമ്മ സേനയുടെ സഹോദരികൾ നൽകുന്ന നിസ്തുല്യ പ്രവർത്തനങ്ങൾ സമൂഹം തിരിച്ചറിഞ്ഞതിൻ്റെ തെളിവാണ് ആദരവ് സംഘടിപ്പിക്കാനുള്ള പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് മെൻ സെക്രട്ടറി ജോയ് വർഗീസ്,
ക്ലബ്ബ് അംഗങ്ങളായ സാബു പി സി, എൽദോസ് പോൾ, ബേബി സ്കറിയ, സിജു മത്തായി, ഡെയ്സി കുര്യൻ, സിനി സാബു എന്നിവർ പ്രസംഗിച്ചു.
