കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഡേവിഡ്,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ പി .ആർ ഉണ്ണികൃഷ്ണൻ, അഡ്വ.ഷിബു കുര്യാക്കോസ്, ഷിനു കെ.എ,സിജോ വർഗീസ് , മിനി ബെന്നി, ജൂബി പ്രതീഷ്, റോസിലി ഷിബു,
ഭാനുമതി രാജു,സിന്ധു ജിജോ,മുനിസിപ്പൽ സെക്രട്ടറി ശ്രീചിത്ത് സി എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ രമ്യ വിനോദ് സ്വാഗതവും ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദ്യ വി നന്ദിയും രേഖപ്പെടുത്തി. പരിചയപ്പെടാം ഉല്ലസിക്കാം എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് മുവാറ്റുപുഴ നിർമ്മല കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്ക് ചേർന്നു .കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മോമെൻ്റോയും സ്നേഹ സമ്മാനവും നൽകി ആദരിച്ചു.
