കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായിരുന്ന ആണ്‍സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു ദിവസത്തേക്കാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇതിനുപുറമേ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന റമീസിന്റെ പിതാവ് റഹിമോന്‍, മാതാവ് ഷെറീന, സുഹൃത്ത് അബ്ദുല്‍ സഹദ് എന്നിവരെയും പോലീസ് കസറ്റഡിയിലെത്തിരുന്നു.
റമീസിന്റെ മാതാപിതാക്കളെ തിങ്കളാഴ്ച സേലത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ പിടിയിലായത് അറിഞ്ഞതിനെ തുടര്‍ന്ന് സുഹൃത്ത് അബ്ദുല്‍ സഹദ് ബിനാനിപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.റമീസിനെതിരെ ആത്മഹത്യാപ്രേരണ, വിവാഹ വാഗ്ദാനം നല്‍കി പീഡനം, മര്‍ദ്ദനം ഏല്‍പ്പിക്കല്‍ വകുപ്പുകളും, മറ്റുള്ളവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ് ഒമ്പതാം തീയതി ആണ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
