കോതമംഗലം : സംസ്ഥാന ജംഇയ്യത്തുൽ ഉലമാ നേതാക്കളായിരുന്ന മർഹൂം കെ ഉണ്ണി മുഹമ്മദ് മൗലവി, കെ അലവി മുസ്‌ലിയാർ അനുസ്മരണവും എസ് വൈ എഫ് കോതമംഗലം മേഖലാ പ്രവർത്തക സംഗമവും നെല്ലിക്കുഴി ദാറാനി മഹലിൽ കാമ്പാക്കുടി മുഹമ്മദ് ഉസ്താദിന്റെ അദ്ധ്യക്ഷതയിൽ എസ് വൈ എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇസ്മാഈൽ ബുഖാരി തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു.
കെ പി അലി വഹബി, പി എം നജീബ് വഹബി അനുസ്മരണ പ്രഭാഷണം നടത്തി.
അബൂബക്കർ വഹബി നെല്ലിക്കുഴി,അൻവർ വഹബി വടാട്ടുപാറ,നജീബുദ്ധീൻ വഹബി,ഫഖ്റുദ്ധീൻ ദാറാനി,അബ്ദുൽ മജീദ് മന്നാനി,മുഹമ്മദ് ഷെഫീഅ് വഹബി തുടങ്ങിയവർ സംസാരിച്ചു.
