കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച് നടന്ന ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിങ് ഓർഗനൈസർ സി.എം. നവാസ് അധ്യക്ഷത വഹിച്ചു. കോതമംഗലം മണ്ഡലം ട്രെയിനർ നസീർ.എം. എം. സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ഹജ്ജ് ഫാക്വൽറ്റി ഷാജഹാൻ എൻ. പി. മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ നിർദ്ദേശങ്ങൾ നൽകി. എ.പി. മുഹമ്മദ്, ആബിദ് ഒ എ, കമാൽ എൻ. എം,നൗഷാദ് പി. പി. എന്നിവർ ആശംസകൾ അർപ്പിച്ചു.ട്രൈനർമാരായ അൻസൽ കെ.എ, ഫെമിന മരക്കാർ, ജെസീന എം.കെ എന്നിവർ സംസാരിച്ചു.പരീത് പട്ടംമാവുടി നന്ദി രേഖപ്പെടുത്തി.
