Connect with us

Hi, what are you looking for?

NEWS

റമീസിൻ്റെ മാതാപിതാക്കളെ സേലത്തു നിന്നും പിടികൂടി

കോതമംഗലം : കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൻ്റെ മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിചേർത്ത ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത റമീസ് പിടിയിലായതിനു പിന്നാലെ ഇവർ വീടുപൂട്ടി ഒളിവിൽ പോകുകയായിരുന്നു. സേലത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന
മാതാപിതാക്കളെ മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെകസ്റ്റഡിയിലെടുത്തത്.
മാതാപിതാക്കളെ അറസ്‌റ്റ്‌ രേഖപ്പെടുത്തുന്നതോടെ റമീസിനെ അഞ്ചുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും.

അന്വേഷണ പുരോഗതി അനുസരിച്ച് ഇവർക്കെതിരെ ആവശ്യമെങ്കിൽ വഞ്ചന കുറ്റം ,ഗൂഢാലോചന ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തും. ഇവരെ ചോദ്യം ചെയ്താലെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിൻ്റെ കൂടുതൽ പങ്ക് വ്യക്തമാകൂ. മരിച്ച വിദ്യാർഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിൻ്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥ‌ഥാനത്തിലാണു കൂടുതൽ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് മാതാപിതാക്കളെയും സുഹൃത്തിനെയും പിടികൂടാൻ കേസന്വേഷണം പൊലീസ് ഊർജ്ജവമാക്കിയിരുന്നു.

മൊബൈൽ ടവർ കേന്ദ്രമാക്കിയും ,ഇവരുടെ അടുത്ത ബന്ധുക്കളുടെ വീടുകൾ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിൽ ആയത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതിപൂർവവും കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വിദ്യാർഥിനിയുടെ വീട് സന്ദർശിച്ചശേഷം ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ പി സതീദേവി, അമ്മയോടും സഹോദരനോടും വിശദ വിവരങ്ങൾ മനസ്സിലാക്കി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൂടുതൽ തെളിവെടുപ്പിനായി റിമാൻഡിൽ ആയ മുഖ്യപ്രതി റമീസിനെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും.

You May Also Like

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

CRIME

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് നടത്തിവന്ന പരിശോധനയിൽ വാരപ്പെട്ടി വില്ലേജിലെ ഇളങ്ങവം ഭാഗത്ത് നിന്നും കഞ്ചാവുമായി ആസാം സ്വദേശി ഹുസൈൻ അലി മകൻ നജമുൽ ഇസ്ലാം പിടിയിൽ. ഓണക്കാലത്ത്...

NEWS

കോതമംഗലം: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം ” എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി “യുവ സംഗമം” ക്യാമ്പയിൻ സംഘടിപ്പിച്ചു. എഐവൈഎഫ്...

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി.  കോതമംഗലം, അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളിൽ ഷോയി കുര്യാക്കോസിൻ്റെ മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. കോതമംഗലം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് വെറ്ററിനറി സബ് സെന്റർ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു . അയിരൂർപാടം ,അടിയോടി, പുലിമല ,ആയപ്പാറ ,ആയക്കാട് ,തൈക്കാവുംപടിപ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളെത്തെ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 79-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ അങ്ക ണത്തിൽ ആന്റണി ജോൺ എം എൽ എ ദേശീയ പതാക ഉയർത്തി.തഹസിൽദാർ എം അനിൽ കുമാർ...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോന എൽദോസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ് ഗോപിയും. ബുധനാഴ്ച്ച രാവിലേ മന്ത്രി ജോർജ് കുര്യനും, ഉച്ചയോടെ സുരേഷ്...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ്...

error: Content is protected !!