കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര കർഷക ഗ്രൂപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം സംഘടിപ്പിച്ചു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി എം എൽ എ ഉദ്ഘാടനവും കർഷകരെ ആദരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയാ മോൾ തോമസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് മികച്ച വനിത കർഷകയെയും മുതിർന്ന കർഷകനെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാ മോൾ ഇസ്മയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വാർഡ് മെമ്പർമാരായ ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി,പി പി കുട്ടൻ,കെ കെ ഹുസൈൻ, ദിവ്യ സലി,പ്രിയ സന്തോഷ്, ശ്രീ കല സി, ഷജി ബസി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,കോഴിപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹാൻസി പോൾ, പോത്താനിക്കാട് റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം എം അലിയാർ, ഇളങ്ങവം അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി ജോസ് എ കൊറ്റം, ജില്ലാ കാർഷിക വികസന സമിതി അംഗം കെ എസ് അലികുഞ്ഞ്, കാർഷിക കർമ്മ സേന പ്രതിനിധി ഷാജി വർഗീസ് കൊറ്റനകോട്ടിൽ, കാർഷിക വികസന സമിതി അംഗങ്ങളായ കെ ഗോപി, എം ഐ കുര്യാക്കോസ്, പാടശേഖര സമിതി സെക്രട്ടറി ജോസ് കെ തോമസ്, കോതമംഗലം ഗ്രീൻ എഫ് പി ഒ സെക്രട്ടറി സെഫുദ്ധീൻ സി കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ സൗമ്യ സണ്ണി സ്വാഗതവും
വാരപ്പെട്ടി കൃഷി അസിസ്റ്റന്റ് ഉനൈസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് കൃഷി അസിസ്റ്റന്റ് ബിൻസി ജോൺ നയിച്ച കാർഷിക ക്വിസ് മത്സരവും, റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസൻ ലി തോമസ് നയിച്ച കാർഷിക സെമിനാറും,വിവിധ കലാപരിപാടികളും നടന്നു.
