കോതമംഗലം : കോതമംഗലം താലൂക്കിൽ 79-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ അങ്ക ണത്തിൽ ആന്റണി ജോൺ എം എൽ എ ദേശീയ പതാക ഉയർത്തി.തഹസിൽദാർ എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
എൽ ആർ. തഹസിൽദാർ മഞ്ജുഷ വി എസ്, സ്പെഷ്യൽ തഹസിൽദാർ എൽ എ രശ്മി ജി, പ്രവീൺ കുമാർ എം. എ,
ഡെപ്യൂട്ടി തഹസീൽദാർ മാർ, വില്ലേജ് ഓഫീസർമാർ, മറ്റു റവന്യൂ ജീവനക്കാർ, സിവിൽ സ്റ്റേഷനിലെ മറ്റു വിവിധ വകുപ്പ് ജീവനക്കാർ,മാധ്യമ പ്രവർത്തകർ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു.
