കോതമംഗലം : സഹകരണ മേഖലയിലൂ ടെ കാർഷിക രംഗത്ത് സ്വന്തമായ ഈടപെടലുക ൾ നടത്തി എറണാകുളം ജില്ലയിലെ കിഴക്കൻ മേ ഘലയായ വാരപ്പെട്ടി വി ല്ലേജിൽ 23-07-1925 ൽ രൂപീകൃതമായ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ ശ താബ്‌ദി ആഘോഷങ്ങളു ടെ സമാപന യോഗവും കെയർ ഹോം പ്രഖ്യാപന വും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ എസ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ശതാബ്‌ദി സുവനിയർ പ്രകാശനവും വി കെ സുരേഷ് ബാബു തൊഴിൽ, ജീവിതം, സമൂഹം, സഹകരണം എന്ന വിഷയത്തിൽ ക്ലാസും നടത്തി. യോഗത്തിൽ ബാങ്ക് ബോർഡ് മെമ്പർ ടി എൻ അശോകൻ സ്വാഗതവും സെക്രട്ടറി ടി ആർ സുനിൽ റിപ്പോർട്ടും അവതരിപ്പിച്ചു.
സഹകരണ സംഘo ജോയിന്റ് രജിസ്ട്രാർ സു ധീർ കെ വി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാനാ നോബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാരപ്പെട്ടി പഞ്ചായത്ത് മെമ്പർ ദിവ്യ സലിം, ന മ്പാർഡ് ഡിസ്ട്രിക്റ്റ് മാനേജർ അജേഷ് ബാലു, സിപിഐഎം വാരപ്പെട്ടി എൽ സി സെക്രട്ടറി അഡ്വ എ ആർ അനി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ കെ നിർമ്മല,എസ് സി സഹകരണ സംഘം പ്രസിഡന്റ് കെ സി അയ്യപ്പൻ, മുൻ പ്രസിഡന്റുമാരായ വി ദിവാകരൻ, എം ജി രാമകൃഷ്ണൻ,മാത്യു എ കൊറ്റം എന്നിവർ ആശം സ അറിയിച്ചു സംസാരിച്ച യോഗത്തിൽ എസ് സൂരജ് നന്ദി പറഞ്ഞു.
ഒരു പ്രാഥമിക വായ്പാ സ ഹകരണ സംഘത്തിന്റെ ലക്ഷ്യം സഹകാരികളെ ഏത് വിധേനയും സഹായിക്കുക എന്നതാണ്. ഇന്ന് കേരളം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിഷയം നമ്മുടെ മാതാപിതാക്കൾ ഒറ്റപ്പെടുന്നു എന്നതാണ്. മുൻ കാലങ്ങളിൽ പഠനത്തിനും ജോലിക്കും ആയി വിദേശ രാജ്യങ്ങളി ലേക്ക് പോയിരുന്ന നമ്മു ടെ കുട്ടികൾ തിരിച്ചു വന്നിരുന്നു. ഇന്ന് അ ർ അവിടെ തന്നെ സ്ഥിര താമസം ആക്കുകയാണ്. അതിനാൽ പ്രായമായ മാ താപിതാക്കൾ തനിയെ താമസിക്കേണ്ടി വരുകയാ ണ്. ഇതിനു പരി ഹാരമാ യി ബാങ്കിന്റെ നിയന്ത്രണ ത്തിൽ ഒറ്റപ്പെടുന്നവരെ ഒന്നിപ്പിക്കുന്നതിനും,സ ന്തോഷം പങ്കുവക്കുന്ന തിനും ഒന്നിച്ചുറങ്ങുന്ന ത്തിനും വേണ്ട സൗകര്യം ബാങ്ക് കെയർ ഹോമിലൂ ടെ ഒരുക്കുകയാണ്. വിജ്ഞാനത്തിനും വിനോദത്തിനും എന്തിനു വിരമിക്കൽ വരെ ഒന്നിച്ചു താമസിക്കുന്നതിനു വീട് ഒരുക്കുക എന്നത് ഒരു മഹത്കാര്യമായി ബാങ്ക് കാണുകയാണ്. ഇന്ന് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നിറഞ്ഞു നിൽക്ക ന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏറ്റെടുത്ത് നടത്താ വുന്നു ഈ ബൃഹത് പദ്ധ തി പയലറ്റ് പ്രൊജക്റ്റ് ആയി നടപ്പാക്കുന്നതി നാണ് സംഘം ഉദ്ദേശിക്കു ന്നത്.
