കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ അരുൺ സി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരുൺ സി, സി ഡി എസ് ചെയർപേഴ്സൺ ഐഷാലി, സി ഡി എസ് മെമ്പർ വത്സലാ സുരേന്ദ്രൻ, എ ഡി എസ് സെക്രട്ടറി അശ്വതി ശ്രീജിത്ത്, പ്രസിഡന്റ് രജനി രാജൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ ബാലസഭ കുട്ടികളുടെ കലാപരിപാടികളും, എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകുകയും മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കുകയും ചെയ്തു . വാർഷികത്തോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരുന്നു.
