കോതമംഗലം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൈമറ്റം സ്വദേശി പള്ളത്ത് വീട്ടിൽ ജിജോ അന്ദ്രയോസിന്റെയും സോമിയ ജിജോയുടെയും മകളായ കുമാരി നിമ ജിജോയെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി അനുമോദിച്ചു. മുവാറ്റുപുഴ നിർമല കോളേജിലാണ് എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചത്. നിമയുടെ വിജയം പുതിയ തലമുറയ്ക്കാകെ മാതൃകയാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. അനുമോദന വേളയിൽ വാർഡ് മെമ്പർ സഫിയ സലീം, കർഷകസംഘം കവളങ്ങട് ഏരിയ സെക്രട്ടറി കെ ബി മുഹമ്മദ്,യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കാലപ്പറമ്മ്പിൽ, പ്രസിഡന്റ് ബിനു ഐസക്, ബ്രാഞ്ച് സെക്രട്ടറി വി എസ് നൗഫൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ സലീം, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അമിൻ സുഹൈൽ ,നിമയുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.
