കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ ഒ.കെ പടി – ബീവിപ്പടി റോഡില്‍ പാറമക്കിന്റെ കൂടെ വലിയ പാറക്കല്ലുകളിട്ട് റോഡ് സഞ്ചാരയോഗ്യമല്ലാതാക്കിയതായി വ്യാപക പരാതി. ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിലച്ചു. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രദേശത്തെ ഇരുപതോളം വീട്ടുകാര്‍ ദുരിതത്തിലാണ്. ഏകദേശം ആറ് മീറ്റര്‍ മാത്രം വീതിയുള്ള റോഡിലാണ് ഇപ്രകാരം കരിങ്കല്ലുകള്‍ ഇട്ടത്. പ്രദേശത്തെ രണ്ട് പ്ലൈവുഡ് കന്പനികളാണ് ഇപ്രകാരം കരിങ്കല്ലുകള്‍ നിരത്തിയതെന്ന ആക്ഷേപമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.
ജനജീവിതം ദുസഹമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞിട്ടും പ്രദേശത്തെ പഞ്ചായത്തംഗങ്ങള്‍ ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
