കോതമംഗലം :ആൻ്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ എൽഡിഎഫ് കോതമംഗലം നിയോജകമ ണ്ഡലം കമ്മറ്റി പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും നടത്തി. കോതമംഗലം കെ.എസ്.ആർ.ടി.സി ജംങ്ഷനിൽ നിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത കോതമംഗലം നഗരം നിശ്ചലമാകുന്ന തരത്തിൽ പ്രതിക്ഷേധപ്രകടനം നഗരം ചുറ്റി കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റ് പരിസരത്ത് എത്തിച്ചേർന്നതോടെ പ്രതിക്ഷേധ പൊതുസമ്മേളനം ആരംഭിച്ചു. സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി അദ്ധ്യക്ഷനായി. ആൻ്റണി ജോൺ എം.എൽ.എ, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറിമാരായ കെ എ ജോയി,എ എ അൻഷാദ്, സി.പി.ഐ. ജില്ലാ ജോയിൻ്റ് സെക്രട്ടറി ശാന്തമ്മപയസ്,കേരള കോൺഗ്രസ് ( എം ) നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ.സി. ചെറിയാൻ ജനതാദൾ ( എസ് ) ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, എൻ.സി.പി. നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് ( സ്കറിയ ) മണ്ഡലം പ്രസിഡൻ്റ് ഷാജി പീച്ചക്കര,ജനാതിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൻ്റണി പുല്ലൻ, കേരള കോൺഗ്രസ് (ബി) മണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, കോൺഗ്രസ് ( എസ്) മണ്ഡലം പ്രസിഡൻ്റ് സാജൻ അമ്പാട്ട്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് എൽ.ഡി.എഫ് നേതാക്കളായ, സി.പി.എസ്. ബാലൻ,ബെന്നി പുളിക്കൽ,പി.പി. മൈതീൻഷാ, വാവച്ചൻ തോപ്പിൽകുടി, ജിജി പുളിയ്ക്കൽ, കെ.ബി അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി
