കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ലിബു തോമസ്, പ്രിൻസിപ്പൽ സുമി ജോസഫ്, പിടിഎ പ്രസിഡൻറ് നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ടീന ടിനു , ഹെഡ്മിസ്ട്രസ് സോജി ഫിലിപ്പ് ,സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ബിനോയ് പോൾ,എബ്രഹാം ടി ജേക്കബ്,എൻ എം ജോർജ്,സജി കെ പൗലോസ്,അനിൽ ജോസഫ് എന്നിവർ പങ്കെടുത്തു.
