കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K)
2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു കോതമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ
കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടന കർമ്മം നിർവഹിച്ച് അവാർഡ് വിതരണം നടത്തി.സമ്മേളനത്തിൽ വിദ്യാഭ്യാസവും യുവത്വവും എന്ന വിഷയത്തെ ആസ്പതമാക്കി അധ്യാപകനും BRC കോഡിനേറ്ററുമായ ശ്രീ ശൈലേഷ് MR പ്രഭാഷണം നടത്തി.
അണ്ടർ 20 ഇന്ത്യൻ ടീമിൽ സിലക്ഷൻ ലഭിച്ച കലാകൂട്ടായിമ കുടുംബാഗം അഭിൻ മോൻ ബൈജുവിന് സമ്മേളനത്തിൽ സ്വീകരണം നൽകി. കലാ കൂട്ടായിമ സെക്രട്ടറി അജിത് മേലേരി സ്വാഗതം പറഞ്ഞ യോഗത്തിൽ മുതിർന്ന അംഗങ്ങളായ പ്രഭാകരൻ നാട്യപ്രഭ, പി. ജെ ആന്റണി,
ഉണ്ണികൃഷ്ണൻ മായ, സാബു ആരക്കുഴ, അൽകേജിൻ ജിജി, ബിനിൽ പോൾ,റഷീദ് സൂര്യ,
ഹമീദ് ബോംബെ എന്നിവർ ആശംസകൾ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗം ശ്രീ ജിജോ കുട്ടമ്പുഴ യോഗത്തിൽ നന്ദി അറിയിച്ചു..
