കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനം വൈ എം സി എ നാഷണൽ ജനറൽ സെക്രട്ടറി എൻ വി എൽദോയും നിർവഹിച്ചു.
ചടങ്ങിൽ കോഴിപ്പിള്ളി വൈ എം സി എ പ്രസിഡന്റ് ഡാമി പോൾ, സബ് റീജിയൺ ചെയർമാൻ അഡ്വ. ബൈജു കുര്യാക്കോസ്,നാഷണൽ ഡയാലിസിസ് പ്രൊജക്റ്റ് ചെയർമാൻ സാജു ചാക്കോ, മുൻ സബ് റീജിയൺ ചെയർമാൻമാരായ ഷെന്നി പോൾ,ജോർജ് കുര്യപ്പ്, ജനറൽ കൺവീനർ കെ വി രാജു എന്നിവർ സന്നിഹിതരായിരുന്നു.
