കോതമംഗലം: നവീകരിച്ച കീരംപാറ ചെങ്കര – തെക്കുമ്മല്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കീരംപാറ പഞ്ചായത്തും സംയുക്തമായി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജോമി തെക്കേക്കര,സാലി ഐപ്,ജെയിംസ് കോറമ്പേല്‍ ,ഡിവിഷന്‍ അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോള്‍ ഇസ്മായില്‍, ആനീസ് ഫ്രാന്‍സിസ്, റ്റി.കെ കുഞ്ഞുമോന്‍, പഞ്ചായത്ത് അംഗങ്ങളായ മാമച്ചന്‍ ജോസഫ്,ബേസില്‍ ബേബി, നേതാക്കളായ ബിനോയി പുല്ലന്‍ , വി. ജെ. മത്തായികുഞ്ഞ്, എന്നിവര്‍ പ്രസംഗിച്ചു.
