Connect with us

Hi, what are you looking for?

NEWS

പാതിവില തട്ടിപ്പിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പണം തിരികെ ലഭിക്കാൻ നടപടി വേണംമുസ്ലിം ലീഗ്

 

കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പഠനാവശ്യത്തിനായി ലാപ്ടോപ്പ് ആവശ്യപ്പെട്ട്കോതമംഗലത്തുള്ള വിവിധ ഏജൻസികളിൽ

പണം അടച്ച് നൂറ് കണക്കിന് വിദ്യാർത്ഥികളാണ് കുടുങ്ങിയത്. വിദ്യാർത്ഥികൾ പഠിച്ച ഒരു സ്ഥാപനത്തിന് കീഴിലുള്ള ട്രസ്റ്റു മുഖേനയും നിരവധി വിദ്യാർത്ഥികൾ ലാപ്ടോപ്പിനായി പണം അടച്ചിരുന്നു. 25000 മുതൽ 35000 രൂപവരെ പതിവിലയായി അടച്ചവരാണ് ഏറെയും. 1500 രൂപ സ്ഥാപനത്തിൻ്റെ സർവീസ് ചാർജ് ആയി വേറെയും അടച്ചു. 150 ലധികം വിദ്യാർത്ഥികൾ ഈ ഒരു സ്ഥാപനത്തിൻ്റെ കീഴിലെ ട്രസ്റ്റ് മുഖേന പണം അടച്ചിട്ടുണ്ട്.

പഠിച്ച സ്ഥാപനത്തിന് കീഴിലുള്ള ട്രസ്റ്റ് എന്ന വിശ്വാസമാണ് വിദ്യാർത്ഥികളെ ആകർഷിച്ചത്. ഇതിന് പുറമെയാണ്

വിവിധ ഏജൻസികൾ മുഖേന പണം അടച്ച വിദ്യാർത്ഥികൾ.

തട്ടിപ്പിന് ഇരയായ ഭൂരിഭാഗം വിദ്യാർത്ഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ബന്ധുക്കളിൽ നിന്നും അയൽ വാസികളിൽ നിന്നും കടം വാങ്ങിയാണ് മിക്ക വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ ഏജൻസികളിൽ പണം അടച്ചത്. സ്വകാര്യപണം ഇടപാട് സ്ഥാപനങ്ങളിൽ നിന്ന്

പണം പലിശക്ക് എടുത്തവരും ഉണ്ട്.

എഞ്ചിനീയറിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പoന ആവശ്യങ്ങൾക്ക് ലാപ്ടോപ്പ് അനിവാര്യമാണ്. വലിയ തുക നല്കി ലാപ്ടോപ്പ് വാങ്ങാൻ മാർഗ്ഗം ഇല്ലാത്ത വിദ്യാർത്ഥികളാണ് തട്ടിപ്പിൽ കുടുങ്ങിയവരിൽ ഏറെയും ഇത്തരത്തിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് സർക്കാർ നേരിട്ട് ലാപ്ടോപ് നല്കാനോ ഏജൻസികൾ മുഖേന ലഭ്യമാക്കാനോ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം അടച്ച പണം തിരികെ ലഭ്യമാക്കാൻ നടപടി വേണമെന്നും വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുസ്ലിംലീഗ് നിയോജക മണ്ഢലം പ്രസിഡൻ്റ് മുഹമ്മദ് ഇഖ്ബാൽ, ജന.സെക്രട്ടറി കെ എം കുഞ്ഞുബാവ, ട്രഷറർ പി എം എ കരീം എന്നിവർ ആവശ്യപ്പെട്ടു.

You May Also Like

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര...

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തിരഞ്ഞെടുക്കപ്പെട്ടു.പോക്സോ കേസിൽ ഉൾപ്പെട്ട് കൗൺസിലർ സ്ഥാനം രാജിവച്ച കെ വി തോമസിൻ്റെ...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫീസ് കെട്ടിടം കാല പഴക്കത്തിൽ അപകട അവസ്ഥയിലായി.നവീകരിച്ച പുതിയ കെ എസ് ആർ ടി സി ബിൽഡിങ്ങിന്റെ ഉദ്ഘാടനം വൈകുന്നതിനാൽ പഴയ കെട്ടിടത്തിൽ നിന്ന് ഇത്...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ചാരിറ്റി ഫണ്ട് സ്വീകരിക്കലും, ചികിത്സാ ധനസഹായ വിതരണവും മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദനവും അവാർഡ് ദാന ചടങ്ങും നടന്നു. എൻ.എസ്.എസ്. കോതമംഗലം...

NEWS

കോതമംഗലം: വനം വകുപ്പിനെതിരെ, വക്കീൽ ഇല്ലാതെ സ്വന്തമായി ഹൈ കോടതിയിൽ കേസ് വാദിച്ച് വിജയം നേടിയിരിക്കുകയാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ മെയ്മോൾ. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കോതമംഗലം: തലക്കോട് ചുള്ളിക്കണ്ടത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഐപ്പാറ ജോസിന്റെ അഞ്ച് പോത്ത് കിടാരികള്‍ക്കാണ് പരിക്കേറ്റത്. ഇവയെ മേയാന്‍ വിട്ടിരുന്നപ്പോഴാണ് ആസിഡ് ആക്രമണം. ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മുമ്പും സമാനമായ സംഭവം...

error: Content is protected !!