കോതമംഗലം: അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ ICDS പ്രൊജക്റ്റ് കോതമംഗലം അഡിഷണൽ സമ്മേളനം ആന്റണി ജോൺ MLA ഉത്ഘാടനം ചെയ്തു.സ്റ്റേറ്റിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർ ആയി തിരഞ്ഞെടുത്ത രാധിക പി. കെ, സർവീസിൽ നിന്നും വിരമിച്ച മുംതാസ് അബ്‌ദുല്ല ഓമന എം. എ, ആലിസ് ജോർജ്, ഉഷ ശശി, ചിന്നമ്മ എ ഒ, മറിയം പി ടി, പുഷ്പലത കെ. സി. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നെല്ലിമറ്റം പി. കെ കരുണാകരൻ സ്മാരക ഹാളിൽ ചേർന്ന സമ്മേളനത്തിൽ സംഘടന യുടെ പ്രസിഡന്റ് ശ്രീമതി. നിർമല മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീമതി. സനം. പി. തോപ്പിൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊജക്റ്റ് സെക്രട്ടറി ഷൈലജ കെ. എസ്, ഷാജിമുഹമ്മദ്, എ. എ. അൻഷാദ്, പി. എം. ശശികുമാർ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, സുമ പി. കെ നിസ്സമോൾ, കെ. പി, ശോഭന കെ. കെ.. ബിന്ദു എ. എ എന്നിവർ സംസാരിച്ചു… നിർമല മോഹനൻ (പ്രസിഡന്റ് ), ഷൈലജ കെ. എസ്. (സെക്രട്ടറി ), പി. കെ സുമ (ട്രെഷർ) ആയും 19 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.



























































