കോതമംഗലം : വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിക്കാരെയും
കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം കേന്ദ്ര ഗവൺമെൻറ് കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ കൃഷിക്കാർ സ്വയം രക്ഷയ്ക്കായി ആയുധം എടുക്കേണ്ടി വന്നാൽ അവർക്കുള്ള പൂർണ സംരക്ഷണം കർഷകസംഘം നൽകുമെന്ന് കിസാൻ സഭ അഖിലേന്ത്യ ദേശീയ വൈസ് പ്രസിഡണ്ട് ഇ പി ജയരാജൻ.
കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 30നും 31നും തിരുവനന്തപുരം സിസിഎഫ് ഓഫീസിനു മുന്നിൽ നടത്തുന്ന രാപകൽസമരത്തിന്റെ പ്രചാരണാർഥം
ഇ പി ജയരാജൻ ജാഥാ ക്യാപ്റ്റനായ
സംസ്ഥാന കർഷകമുന്നേറ്റ ജാഥക്ക് കോതമംഗലത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംവന്യജീവി നിയമ
ത്തിൽ ഭേദഗതി വരുത്തുക, ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, മനുഷ്യന് ജീവഹാനി സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
നഗരത്തിലെത്തിയ ജാഥയെ മുത്തുക്കുടയും, ബാൻഡ് വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരണ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ
സംഘാടകസമിതി ചെയർമാൻ കെ എ ജോയി അധ്യക്ഷനായി. കൺവീനർ കെ കെ ശിവൻ സ്വാഗതം പറഞ്ഞു.
ജാഥ മാനേജർ വൽസൺ പനോളി, ജാഥ അംഗങ്ങളായ എസ് കെ പ്രീജ ,ഓമല്ലൂർ ശങ്കരൻ,എൻ ആർ സക്കീന,അഡ്വ കെ ജെ ജോസഫ് ,കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ,ജില്ലാ പ്രസിഡണ്ട് ആർ അനിൽകുമാർ,ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ,പി എം ഇസ്മായിൽ,കെ തുളസി, എ എ അൻഷാദ് ,സാബു വർഗീസ്,പി എം അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
