കോതമംഗലം : കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു. നേര്യമംഗലത്തിനു സമീപം ഇടുക്കി കവലക്ക് സമീപത്തായിട്ടാണ് റോഡ് ഇടിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അശാസ്ത്രീയമായിട്ടാണ് ദേശിയ പാത അധികൃതർ നിർമ്മാണം നടത്തുന്നത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡിൻ്റെ താഴ് ഭാഗത്ത് നിന്നു മണ്ണ് നീക്കിയതിനെ തുടർന്നാണ് ഇപ്പോൾ മഴയത്ത് റോഡ് ഇടിഞ്ഞ് പോയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് റോഡിന് താഴ്ഭാഭാഗഞ്ഞു നിന്നും മണ്ണ് ഉതിർന്ന് വീണ് റോഡ് വിണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് വാഹനങ്ങളെ ഒറ്റവരിയായാണ് കടത്തിവിടുന്നത്. കാറ്റും മഴയും കനത്താൽ വഴിവക്കിലുള്ള മരങ്ങൾ കൂടി മറിഞ്ഞു ഗതാഗത തടസ്സമുണ്ടാകുവാനുള്ള സാധ്യത കൂടി പരിസരവാസികൾ ചൂണ്ടിക്കാണിക്കുന്നു.
