Connect with us

Hi, what are you looking for?

NEWS

വീണ്ടും മഴക്കാലം; ആശങ്കയോടെ കുട്ടമ്പുഴയിൽ ആയിരങ്ങൾ

കോതമംഗലം: മഴക്കാലമെത്തിയതോടെ യാത്ര ഏതുസമയത്തും മുടങ്ങാമെന്ന ആശങ്കയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കൂട്ടം ആളുകൾ. മണികണ്ഠൻചാൽ, കല്ലേലിമേട് എന്നിവിടങ്ങളിലെയും വെള്ളാരംകുത്ത്, ഉറിയംപെട്ടി, തലവച്ചപാറ, കുഞ്ചിപ്പാറ, തേര, തുടങ്ങിയ ആദിവാസി ഉന്നതികളിലെയും താമസക്കാരുടെ പുറംലോകത്തേക്കുള്ള യാത്രയാണ് ദുരിതത്തിലാകുന്നത്. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ഈ പ്രദേശങ്ങൾ ഒറ്റപ്പെടും. ആശുപത്രി ആവശ്യങ്ങൾ പോലും മുടങ്ങുന്ന അവസ്ഥയാണ്. മണികണ്ഠൻചാലുകാരും വെള്ളാരംകുത്തുകാരും പുഴക്ക് കുറുകെയുള്ള ചപ്പാത്തിലൂടെയാണ് മറുകര കടക്കുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ചപ്പാത്ത് മുങ്ങുകയും വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാതെവരും. തലവച്ചപാറ, കുഞ്ചിപ്പാറ, തേര, കല്ലേലിമേട് എന്നിവിടത്തുകാർക്ക് ബ്ലാവന കടവിലെ ജങ്കാർ യാത്രയും മുടങ്ങും. അടിയന്തരഘട്ടങ്ങളിൽ മറുകര കടക്കണമെങ്കിൽ സാഹസികമായ വഞ്ചിയാത്രയെ മാത്രമേ ആശ്രയിക്കാൻ കഴിയൂ. ആയിരത്തിലേറെ വീട്ടുകാരാണ് ഓരോ മഴക്കാലത്തും ഈ പ്രതിസന്ധി നേരിടുന്നത്.

മണികണ്ഠൻചാലിലും ബ്ലാവനയിലും പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒട്ടേറെ സമരങ്ങൾ ഇതിനായി നടന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയപാർട്ടികൾ ഭരണ പ്രതിപക്ഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമരം സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് നിരവധി സംഘടനകളും സമരങ്ങൾ നടത്തി. കോടതിയിലും വിഷയം എത്തിയിരുന്നു. മണികണ്ഠൻചാലിൽ പാലം നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നൽകിയ നിർദേശവും അവഗണിക്കപ്പെട്ടു.പാലങ്ങൾക്കുള്ള ആവശ്യം പലതവണ നിയമസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ ആന്റണി ജോൺ എം.എൽ.എ മണികണ്ഠൻചാൽ ചപ്പാത്തിന് വേണ്ടി സബ്മിഷൻ ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകുകയും ചെയ്തിരുന്നു. പാലത്തിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചാൽ ഭരണാനുമതി നൽകുകയും ടെൻഡർ നടപടികൾക്ക് ശേഷം നിർമ്മാണം ആരംഭിക്കുകയും ചെയ്യുമെന്നായിരുന്നു മറുപടി. അലൈൻമെന്റ് ആദ്യം അംഗീകരിക്കേണ്ടത് വനംവകുപ്പാണ്. എന്നാൽ അനുമതി നൽകാതിരിക്കാൻ അവർ ഓരോ ന്യായങ്ങൾ ഉന്നയിക്കുകയാണ്. മുറിക്കേണ്ട മരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവുമായാണ് തൊട്ടുമുമ്പ് തയ്യാറാക്കിയ അലൈൻമെന്റ് വനംവകുപ്പ് മടക്കിയത്. ഇതേ തുടർന്ന് മാറ്റംവരുത്തിയ പുതിയ അലൈൻമെന്റ് വനം വകുപ്പിന്റെ പക്കലുണ്ട്.

You May Also Like

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി ചേനോത്തുമാലി സി. എം ജെയിംസ് (68) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  3ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. ഭാര്യ: പരേതയായ സില്‍വി കുറുപ്പംപടി. മാലികുടിയിൽ കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു. കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടുക്കള തോട്ടത്തിന്റെ ഭാഗമായി 30സെന്റില്‍ അധികം സ്ഥലത്ത് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായി ശുദ്ധജല മത്സ്യകൃഷിയും ആരംഭിച്ചു. കോതമംഗലം കൃഷി ഓഫീസര്‍ വിനോദ് ടി.പി...

CHUTTUVATTOM

കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ കെ.വി സ്കറിയയുടെ ഭാര്യ ബേബി (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് ചേലാട് ബെസാനിയ വലിയ പള്ളിയിൽ. പരേത അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാഗമാണ്. മക്കൾ: ഡോ. ചാൾസ്...

CHUTTUVATTOM

കോതമംഗലം: മാതിരപ്പിള്ളി എമ്മാവുസ് ടവർ തളിയൻചിറയിൽ ബേബി കുര്യൻ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് മാതിരപ്പിള്ളി മൗണ്ട്സീനായി അരമന ചാപ്പാലിലെ ശുശ്രൂഷക്ക് ശേഷം കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ. ഭാര്യ :...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ...

CHUTTUVATTOM

കോതമംഗലം : പിണവൂർകുടി ഗവണ്മെന്റ്റ് ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ ( 27 വെള്ളിയാഴ്ച) രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചക്ക്...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന മുഖ്യ ജലസ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചിലവിലാണ്...

error: Content is protected !!