പോത്താനിക്കാട് : റോഡരികിൽ കിടന്ന തടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഞാറക്കാട് മോളേൽ ബിജുവിൻ്റെ മകൻ യദുകൃഷ്ണ (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12 ഓടെ ഞാറക്കാട് – തൊടുപുഴ റൂട്ടിൽ പാറപ്പുഴ വച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. സംസ്കാരം നടത്തി. ഞാറക്കാട് അംഗൻവാടി ജീവനക്കാരി പ്രിയംവതയാണ് മാതാവ്. സഹോദരി: ആതിര
