കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് – 8.5 ലക്ഷം, ഗ്രാമ പഞ്ചായത്ത് 5.6 ലക്ഷം, ഗ്രാമ പഞ്ചായത്ത് സി എഫ് സി ഫണ്ട് – 8 ലക്ഷം എന്നിവ ഉൾപ്പെടെയാണ് 59.10 ലക്ഷം രൂപ പദ്ധതിയ്ക്കായി ചിലവഴിച്ചത്. 1,2,12, 13 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണിത്.
പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി അധ്യക്ഷത വഹിച്ചു.
കുടിവെള്ള വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലിം, കെ കെ ദാനി,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സിനി ബിജു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജിജോ ആന്റണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മഞ്ജു സാബു, ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജോമി തെക്കേക്കര,ബ്ലോക്ക് മെമ്പർ ലിസി ജോസഫ്, വാർഡ് മെമ്പർ മാരായ മാമച്ചാൻ ജോസഫ്, ഷാന്റി ജോസഫ്, വി സി ചാക്കോ, ആശാമോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്, അൽഫോൻസാ സാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എസ് ശശി, രാജു എബ്രാഹാം,നാരായണൻ, എ കെ കൊച്ചു കുറു, ജോജി സ്‌കറിയ,മാമച്ചൻ പി എ, മനോജ് റ്റി വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ സ്വാഗതവും വാർഡ് മെമ്പർ ബേസിൽ ബേബി നന്ദിയും രേഖപ്പെടുത്തി.അന്തരിച്ച കെ പി മത്തായി കല്ലാനിയ്ക്കലാണ് ഈ പദ്ധതിയ്ക്ക് സൗജന്യമായി 4 സെന്റ് സ്ഥലം വിട്ടുനൽകിയത്.സ്ഥലം വിട്ടുനൽകിയ കല്ലാനിയ്ക്കൽ കെ പി മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി,മകൻ പ്രകാശ് എം കല്ലാനിയ്ക്കൽ എന്നിവരെ എം എൽ എ പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.
