മൂവാറ്റുപുഴ: വില്‍പനക്കെത്തിച്ച നാലരകിലോയോളം കഞ്ചാവുമായി ആസാം സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പായിപ്ര എസ്റ്റേറ്റ് പടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം അമ്പഗാവ് സ്വദേശി സഞ്ജിത് ബിശ്വാസ്(26)ആണ് പിടിയിലായത്. ഒറീസയില്‍ നിന്നും വില്‍പ്പനക്കെത്തിച്ച കഞ്ചാവും പോലീസ് പിടിച്ചെടുത്തു. എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐപിഎസിന്റെ നിര്‍ദേശനുസരണം ജില്ലയില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നതിനായി നടക്കുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എം ബൈജുവിന്റെ മേല്‍നോട്ടത്തില്‍ പ്രതിയെ പിടികൂടിയ ലഹരിവിരുദ്ധ സ്‌ക്വാഡില്‍ എസ്ഐമാരായ എസ്.എന്‍ സുമിത, പി.സി ജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി.എം ജമാല്‍, സീനിയര്‍ സിപിഓമാരായ ബിബില്‍ മോഹന്‍, ധനേഷ് ബി നായര്‍, ഷാന്‍ മുഹമ്മദ്,മഹേഷ് കുമാര്‍, സന്ദീപ് ടി പ്രഭാകര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെകുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
