കോതമംഗലം :കോതമംഗലം നഗരസഭയിലെ ദീർഘകാലം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സ്നേഹോഷ്മളമായ
യാത്രയയപ്പ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൺ രമ്യ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ചൈൽഡ് ഡെവലപ്മെൻ്റ് പ്രോജക്ട് ഓഫീസർ പിങ്കി അഗസ്റ്റിൻ,നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. എ. നൗഷാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ് കൗൺസിലർമാരായ പി. ആർ.ഉണ്ണികൃഷ്ണൻ, സിജോ വർഗീസ്, എൽദോസ് പോൾ, ഭാനുമതി രാജു, ബബിത മത്തായി, നോബ് മാത്യു , മിനി ബെന്നി എന്നിവർ ആശംസകൾ അറിയിച്ചു.
ദീർഘകാലം സേവനം അനുഷ്ഠിച്ച അംഗൻവാടി വർക്കർമാരായ സൂസൻ കെ വി, ലീല സി കെ, മേരി എം.യു, ഹെൽപ്പർ വിലാസിനി കെ.ജി എന്നിവർക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൻ്റെ കൃതജ്ഞത ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദ്യ. വി നിർവഹിച്ചു.
