കോതമംഗലം: വിജ്ഞാന വിജഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊഴില്‍ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോട് തൊഴില്‍മേളകളില്‍ അണിനിരത്തി തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസ്സി സാജു, ഗോപിമുട്ടത്ത്, ജിജി ഷിജു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കൊറമ്പേല്‍, ആനീസ് ഫ്രാന്‍സിസ്, ടി കെ കുഞ്ഞുമോന്‍, ലിസി ജോസഫ്, കെ.കെ ഗോപി, ആല്‍ബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
