കോതമംഗലം : ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെല്ലികുഴി
കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക രാസലഹരിയായ 3 ഗ്രാമോളം വരുന്ന എം ഡി എം എയുമായി നെല്ലികുഴി പുല്ലോളിൽ വീട്ടിൽ അബ്ദുള്ളയുടെ മകൻ ഷെഫീക് (36) നെ എക്സൈസ് പിടികൂടി. ഇയാൾ കോതമംഗലം കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തിവരികയായിരുന്നു. പ്രതിയെ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ് നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ബാബു എം ടി, സോബിൻ ജോസ് സിവിൽ എക്സൈസ് ഓഫീസർമാരായ അബിൻസ്, വികാന്ത് പി വി, ബിലാൽ പി സുൽഫി, നൈനി മോഹൻ എന്നിവർ ഉണ്ടായിരുന്നു.
