കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5 മത്തെ വീടിന് തുടക്കമായി. ആകെയുള്ള 150വീടുകളില്‍ 129മത്തെവീടുകള്‍ക്ക് ആണ് വാരപ്പെട്ടി പഞ്ചായത്തിലെ പാറശാലപ്പടി കരയില്‍ ആണ് തറക്കല്ലിട്ടത്.
ഡിസ്ട്രിക് 318 സി യുടെ റീജിയന്‍ ഏഴിന്റെ റീജിയന്‍ ചെയര്‍മാന്‍ കെ സി മാത്യൂസ് എംജെഎഫ് ആണ് വീടിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം കത്തീഡ്രല്‍ പള്ളി അസി വികാരി ജോസഫ്കുന്നുപുറം ,ക്ലബ്ബ് സെക്രട്ടറി കെ.എം കോരച്ചന്‍ , ക്ലബ്ബ് ട്രഷറര്‍ സി.എ. ടോണി ചാക്കോ , ബേബിച്ചന്‍ നിധി രീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കളോടൊപ്പം, ,ലയണ്‍സ് ക്ലബിലെ പോള്‍ മാത്യു ,ജോര്‍ജ് മങ്ങാട്ട്, റെജിമോന്‍ എ എം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
