മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ജോലി ചെയ്തിരുന്ന സ്‌കൂളിലെ അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്തെന്ന ഇടുക്കി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ മൂന്ന് വര്‍ഷം വീതം രണ്ടു വകുപ്പുകളിലായാണ് കോടതി തടവുശിക്ഷവിധിച്ചത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.അഴിമതി നിരോധന വകുപ്പ് പ്രകാരം 5 ലക്ഷം രൂപയും, ഐപിസി 409 വകുപ്പ് പ്രകാരം നാല് ലക്ഷം രൂപയും ഉള്‍പ്പെടെ 9 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.കേസില്‍ ഡിവൈഎസ്പി ഇ.എന്‍ സുരേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ സരിത ഹാജരായി.
