കോതമംഗലം: നഗരസഭയില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വര്‍ഷങ്ങളിലും തെരുവിളക്കുകള്‍ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാര്‍ കൊടുത്തതില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും രൂക്ഷമായ ശല്യം അനുഭവപ്പെടുന്ന നഗരസഭയിലെ 31 വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ തെളിയാത്തത് നഗരസഭാധ്യക്ഷന്റെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ചു.
ഈ സാന്പത്തിക വര്‍ഷവും കരാര്‍ നല്‍കുന്നതില്‍ നഗരസഭാധ്യക്ഷന്‍ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. എത്രയും വേഗം തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് പറഞ്ഞു.
