കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ് പി കെ റഷീദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻ്റണി ജോൺ എം ൽ എ സ്കൂൾ വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ പലിശ രഹിത രഹിത വിദ്യാഭ്യാസ വായ്പയുടെ വിതരണോൽഘാടനം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് P M മജീദ് നിർവ്വഹിച്ചു .
10000/- രൂപ വരെയാണ് വായ്പയായി നൽകുന്നത്. ബോർഡ് മെമ്പർ സജി ജോസഫ് , സ്വാഗതവും , ബാങ്ക് സെക്രട്ടറി സിരിമാവോ കെ ജി , നന്ദിയും പറഞ്ഞു . ബോർഡ് മെമ്പർമാരായ കൃഷ്ണൻ പി കെ , മൈതീൻ കെ എ , സി സതീഷ് ബാബു , അലിയാർ എം എം ,ബഷീർ കെ കെ ,സിദ്ദിഖ് ടി എസ് , ബിന്ദു ജയകുമാർ , ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു
