കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി അംഗങ്ങൾ കാഴ്ചയർപ്പണം നടത്തി. പൊതുസമ്മേളനത്തിൽ മാതൃവേദി യൂണിറ്റ് പ്രസിഡൻറ് ഡിംപിൾ ഷോജി അധ്യക്ഷത വഹിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ യോഗം ഉദ്ഘടനം ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.
യോഗത്തിൽ സീനിയർ അംഗമായ മേരി പൗലോസിനേയും ദീർഘകാലം മാതൃവേദി ഭാരവാഹിയായിരുന്ന ലൂസി ബെന്നിയെയും ആദരിച്ചു.
വിവിധ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അമ്മമാരുടെ വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് കൊഴുപ്പേകി. സിജി ജോണിച്ചൻ സ്വാഗതവും ബീന സൈൻ നന്ദിയും പറഞ്ഞു. ഹെലൻ ടൈറ്റസ്, നീതു സജി, ടൈജി സാബി, ലൂസി ബെന്നി, ജോൺസൻ കറുകപ്പിള്ളിൽ, എഡ്വിൻ ജോൺ എന്നിവർ നേതൃത്വം നൽകി.
