കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ആൻറണി ജോൺ അവർകൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. മജീദ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട്
ശോഭാ വിനയൻ വൈസ് പ്രസിഡൻറ് ഗ്രാമപഞ്ചായത്ത്
എൻ ബി .ജമാൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
മൃദുല ജനാർദ്ദനൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, TM അബ്ദുൾഅസീസ്, ഷാഹിദഷംസുദ്ധീൻ ,ഷഹന അനസ്, ബീന ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ അലിമുളക്കുടി നന്ദി പറഞ്ഞു. -ഭൂതത്താൻ കെട്ട് ഡിവിഷനിൽ വരുന്ന നാല് പഞ്ചായത്തുകളിലും ഓപ്പൺ ജിം സ്ഥാപിച്ചിട്ടുണ്ട് മറ്റിടങ്ങളില ള്ളത് പൂർത്തിയായി വരുന്നു
