കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്. ഇടമലയാര്‍ ഡാം പരിസരത്തേക്ക് പുറമെ നിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടമലയാര്‍ ഡാമിന് മുകളിലൂടെ റോഡിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് ഭാഗത്ത് എകെ 47 തോക്കുകളുമായും ഭൂതത്താന്‍കെട്ട് ഡാം പ്രവേശന കവാടത്തില്‍ റൈഫിളുമായാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്. ഭൂതത്താന്‍കെട്ടില്‍ ഡാം പരിസരത്തേക്കും ബോട്ട് സര്‍വീസ് നടത്തുന്ന മേഖലയിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
