കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഭക്ഷണശാലക്ക് കൈത്താങ്ങായി പൊതു പ്രവർത്തകനായ കർഷകൻ . സിപിഎം നേതാവായ കെ ജി ചന്ദ്രബോസ് ആണ് തൻ്റെ പുരയിടത്തിലെ പച്ചക്കറി തോട്ടത്തിലെ മുഴുവൻ പച്ചക്കറികളും സൗജന്യമായി താലൂക്ക് ആശുപത്രിയിലെ
ഹംഗർ ഫ്രീ പദ്ധതിയിലേക്ക് നൽകിയത്.
രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും ഭക്ഷണം നൽകുന്ന പദ്ധതിയാണിത്.കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമിയും കെ ജി ചന്ദ്രബോസും
ആശുപത്രി സൂപ്രണ്ട് ഡോ സാം പോളിന് പച്ചക്കറികൾ വിതരണം ചെയ്തു.സിപിഎസ് ബാലൻ,കെ എ നൗഷാദ്,
കെ വി തോമസ്, പി എം അഷ്റഫ് ,പി പി മൈതീൻഷ, എൽദോസ് പോൾ
തുടങ്ങിയവർ പങ്കെടുത്തു.
