പോത്താനിക്കാട്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മാവുടിയില്‍ ശ്മശാനത്തിന് ചുറ്റും മതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ്ജ് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പട്ടിക ജാതി വിഭാഗത്തിന് വേണ്ടിയുള്ള ശ്മശാനത്തില്‍ കൃത്യമായ പരിപാലനം ഇല്ലാത്തതിനാല്‍ കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരുന്നു.മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് ശ്മശാനത്തിന്റെ ചുറ്റു മതില്‍ നിര്‍മ്മാണത്തിന് ജില്ല കളക്ടര്‍ അനുമതി നല്‍കിയത്.ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ് നിര്‍മ്മാണ ഉത്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിനു മാത്യു, വൈസ് പ്രസിഡന്റ് ആശാ ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാലി ഐപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് വര്‍ഗീസ്, എന്‍.എം ജോസഫ്, ഫിജിന അലി, ഡോളി സജി, ഷാജി സി. ജോണ്‍, ഷാന്‍ മുഹമ്മദ്, കുറുമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
