കോതമംഗലം:വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂട് വച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിയിലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.താലൂക്കിലെ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ്, ഹാങ്ങിംഗ് ഫെന്‍സിംഗ്, ട്രഞ്ചിംഗ് എന്നീ വര്‍ക്കുകളുടെ സമയബന്ധിതവും കാര്യക്ഷമവുമായ പൂർത്തീകരണം ബന്ധപ്പെട്ട റേഞ്ച് ഓഫിസര്‍മാർ ഉറപ്പുവരുത്തണമെന്ന് എം എൽ എ യോഗത്തിൽ നിർദ്ദേശിച്ചു.താലൂക്കില്‍ വോള്‍ട്ടേജ് വേരിയേഷന്‍ നേരിടുന്ന പ്രദേശങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി പ്രശ്നപരിഹാരം കാണണമെന്നും ടൗണിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കൃത്യസമയത്ത് ഓണ്‍ ചെയ്യാനും ഓഫ് ആക്കാനുമുള്ള നടപടികള്‍ ചെയ്യണമെന്നും താലൂക്ക് സമിതിയോഗം കെ.എസ്.ഇ.ബി യോട് ആവശ്യപ്പെട്ടു.
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കുന്നതിന് താലൂക്ക് സമിതി എക്സ്സൈസിനും പോലിസിനും നിര്‍ദ്ദേശം നല്‍കി.
താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് നവീകരണ പ്രവര്‍ത്തനങ്ങളിലും, കുടിവെള്ള പ്രശ്നങ്ങളിലും സംയുക്തമായി ഇടപെട്ട് സമയബന്ധിതമായി പരിഹാരം കാണണമെന്ന് പൊതുമരാമത്ത് വകപ്പിനോടും, കേരള വാട്ടര്‍ അതോറിറ്റിയോടും താലൂക്ക് സമിതി യോഗം നിര്‍ദ്ദേശിച്ചു.
റവന്യൂ ടവറിന് സമീപം സൂക്ഷിച്ചിട്ടുള്ള മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുള്ള തുരുമ്പ് എടുത്ത വാഹനങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അടുത്ത താലൂക്ക് സമിതിക്ക് മുമ്പ് തന്നെ തീരുമാനമാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
മാമലക്കണ്ടം റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസ്റൂട്ട് മുടക്കം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടെന്നും ഒരു കാരണവശാലും ഇക്കാര്യം ആവര്‍ത്തിക്കരുതെന്നും യോഗത്തില്‍ എം.എല്‍.എ.
കെ.എസ്.ആര്‍.ടി.സിയോട് നിർദ്ദേശിച്ചു.
താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയെപ്പറ്റി യോഗത്തില്‍ ചര്‍ച്ചചെയ്തു.യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടോമി എബ്രാഹം, തഹസില്‍ദാര്‍ അനില്‍കുമാര്‍ എം , ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് , കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി , കീരമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ഗോപി,മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ നൗഷാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ് എല്‍ദോസ്, എ.റ്റി. പൗലോസ്, അഡ്വ. പോള്‍ മുണ്ടക്കല്‍ എന്നിവര്‍ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
