കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ കൈറ്റ് പ്രോജക്റ്റിന്റെ ഭാഗമായി കറുകടം മൗണ്ട് കാർമൽ കോളേജിന്റെയും, നെക്സോറയുടെയും സഹകരണത്തോടെ കറുകടം മൗണ്ട് കാർമൽ കോളേജിൽ വച്ച് മെഗാ കരിയർ ഗൈഡൻസ് പ്രോഗ്രാമും മെഗാ മോട്ടിവേഷണൽ ട്രെയിനിങ്ങും സംഘടിപ്പിച്ചു. 500 റോളം പ്ലസ് ടു വിദ്യാർത്ഥികളും, രക്ഷിതാക്കളും പ്രോഗ്രാമിൽ പങ്കെടുത്തു. പ്രോഗ്രാമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.മൗണ്ട് കാർമൽ കോളേജ് പ്രിൻസിപ്പാൾ ഫാദർ ഷാജി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സ്റ്റോറി ടെല്ലറും,റൈറ്റർ ആൻഡ് റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടി ജോസ്, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ( നാല് വർഷത്തെ യു ജി പ്രോഗ്രാം) ബിൻഷാ ബി,പ്ലേസ്മെന്റ് ഓഫീസർ കൺസോർഷ്യം ചെയർമാൻ ഡോ.ബ്രിജേഷ് ജോർജ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർ ഡോ ബിജു എ സി എന്നിവർ ചേർന്ന് ക്ലാസുകൾ നയിച്ചു. നോഡൽ ഓഫീസർ, എഫ് വൈ യു ജി പി, എം സി സി കറകടം അനീഷ് ജോർജ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ശരത്ത് മുരളി നന്ദിയും രേഖപ്പെടുത്തി.
