കോതമംഗലം: അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ സർക്കാർ രാജിവെക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, യുഡിഎഫ് വാരപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തി വന്ന വാഹന പ്രചരണയാത്രയുടെയും
രാപകൽ സമരത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ.
മൂന്നുമാസക്കാലമായി സെക്രട്ടറിയേറ്റ് കവാടത്തിൽ ജീവിതനീതിക്ക് വേണ്ടി സമരം നടത്തുന്ന ആശാ പ്രവർത്തക ആശ്വാസമായി സംസ്ഥാനത്ത് ആദ്യമായി ബജറ്റിനോട് 1500 രൂപ അധിക ഓണറോറിയും അനുവദിച്ച വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരെയും പഞ്ചായത്ത് ഭരണസമിതിയെയും അനുമോദിക്കുന്നതായി ഡോ. മാത്യു കുഴലനാടൻ പറഞ്ഞു. UDF ചെയർമാൻ പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഷാജി വർഗീസ്, പി എസ് നജീബ്, പി പി ഉതുപ്പാൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എം ജോർജ്, മാത്യു ജോസഫ്, ബാബു ഏലിയാസ്,ഷമീർ പനയ്ക്കൽ, റോയ് സ്കറിയാ, റാണിക്കുട്ടി ജോർജ്, നിസാർ ഈറക്കൽ, ജോസി പോൾ, മാത്യു പി ടി, പി എ യൂസഫ്, പി സി ജോർജ്, ബിന്ദു ശശി, ഷജി ബെസി, അരുൺ അയ്യപ്പൻ, റഫീഖ് OH തുടങ്ങിയവർ പ്രസംഗിച്ചു
