കോതമംഗലം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കുടിവെള്ളം പാഴവുന്നു.
നെല്ലിക്കുഴി പഞ്ചായത്തിലെ ചിറപ്പടി ഹാപ്പി നഗറിൽ ഒരാഴ്ചയായി ജല വിഭവ വകുപ്പിൻ്റെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേരള വാട്ടർ അതോറിറ്റി ഓഫീസിൽ
വിവരം അറിയിച്ചിട്ടും
പ്ലംബർ ഇല്ല എന്ന് പറഞ്ഞതല്ലാതെ
ആരും തിരിഞ്ഞു നോക്കിയിട്ടില്ല. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇതുമൂലം ഇവിടെ വന്നിരിക്കുന്നത്.
കോതമംഗലം വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥക്കെതിരെ ജനരോഷം ഉയർന്നിരിക്കുകയാണ്.
