Connect with us

Hi, what are you looking for?

ACCIDENT

കാറിലും ലോറിയിലും ഇടിച്ച ഓട്ടോറിക്ഷ തകര്‍ന്നു

കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍, കൂറ്റംവേലി സ്വദേശികളായ മുനാജ് (12), മുഹസിന്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ കാറിന് പിന്നില്‍ ഇടിച്ച് വട്ടംകറങ്ങി നിയന്ത്രണംവിട്ട് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍വശം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തെടുത്തു.

മുന്‍വശം തകര്‍ന്ന ഓട്ടോയുടെ ഉള്ളില്‍ കുടുങ്ങിയ ഷിഹാബുദീനെ പുറത്തെടുക്കാനായില്ല. വാഹനത്തിന്റെ മുന്‍ഭാഗം അകത്തേക്ക് തള്ളിയതിനിടയില്‍ കാലുകള്‍ കുടുങ്ങിയിരിക്കുകയായിരുന്നു ഷിഹാബുദീന്‍. നേര്യമംഗലത്ത് പോയി മടങ്ങിവരുകയായിരുന്ന അഗ്‌നിരക്ഷാസേന അംഗങ്ങള്‍ റോഡിലെ ആള്‍കൂട്ടം കണ്ട് വാഹനം നിര്‍ത്തി അന്വേഷിച്ചപ്പോഴാണ് അപകടം അറിഞ്ഞത്. ഉടന്‍ ഹൈഡ്രോളിക്ക് റെസ്‌ക്യൂ ടൂള്‍ ഉപയോഗിച്ച് ഓട്ടോയുടെ മുന്‍ഭാഗം അകത്തിമാറ്റി, കമ്പികള്‍ മുറിച്ച് നീക്കിയാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ മൂവരേയും അഗ്‌നി രക്ഷാസേന വാഹനത്തിലാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

You May Also Like

NEWS

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ( മെയ് 30) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം മെയ്‌ 31 ന് ബഹു.വ്യവസായ- നിയമ -വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന്...

NEWS

കോതമംഗലം : കേരള വനം വകുപ്പിൻ്റെ കീഴിൽ, മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള 10 മിഷനുകളിൽ ഒന്നായ “മിഷൻ ട്രൈബൽ നോളഡ്ജ്” ‘ഗോത്ര ഭേരി ‘സെമിനാർ സംഘടിപ്പിച്ചു. തട്ടേക്കാട് പക്ഷിസങ്കേതം സാലിം അലി...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി ഉന്നതിയിൽ കാട്ടുകൊമ്പൻ വീട് തകർത്തു. ആനന്ദൻകുടി ഭാഗത്ത് ആലക്കൽ വിഷ്ണുവിന്റെ വീടാണ് തകർത്തത്. വിഷ്ണുവും ഭാര്യ വസുമതിയും മകൻ രണ്ടുവയസുള്ള വിശാലും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനേയും കൊണ്ട്...

NEWS

കോതമംഗലം : ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവ്ന്റെ ഭാഗമായി ഇളംബ്ര കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 60 ഗ്രാമോളം വരുന്ന...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റില്‍ വീണ മരങ്ങള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി.പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കൂറ്റന്‍ മരമാണ് വീണത്.ഏറെ നേരം ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.വൈദ്യുതി പോസ്റ്റും ലൈനും തകര്‍ന്നിട്ടു്.വാഹനങ്ങളോ കാല്‍നടക്കാരോ...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ചൊവ്വാഴ്ച രാത്രി 13 ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.  ഇന്നലെ രാവിലെ 11 ഓടെയാണ് അവശേഷിച്ച രണ്ടു ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്. ശക്തമായ മഴ തുടരുന്നതിനാലും കല്ലാര്‍കുട്ടി,...

NEWS

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ...

NEWS

  കോതമംഗലം: പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, കോതമംഗലം ജോയിന്റ് ആര്‍ടിഒ സലിംവിജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 186 സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ പരിശോധനക്ക് പങ്കെടുത്തു....

NEWS

കോതമംഗലം : തുടരുന്ന കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ, മരങ്ങളും ഒടിഞ്ഞു ഗതാഗത തടസ്സമുണ്ടായി. നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലും മരങ്ങൾ മറിഞ്ഞു...

NEWS

കോതമംഗലം: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 C ഈ വർഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പാർപ്പിടപദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ്ക്ലബിൻ്റെ നേതൃത്വത്തിൽ ഇഞ്ചൂർ കരയിൽ പണി...

NEWS

കോതമംഗലം : വാരപ്പെട്ടി ഇനി മധുരഗ്രാമം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മധുര ഗ്രാമം പദ്ധതിക്ക് തുടക്കമായി പോഷക സമൃദ്ധി മിഷന്റെ ഭാഗമായി മധുരക്കിഴങ്ങിന്റെ പോഷകമൂല്യം പരിഗണിച്ചുകൊണ്ട് എല്ലാ വീടുകളിലും...

error: Content is protected !!