കോതമംഗലം: വന്യജീവി ആക്രമണം നഷ്ടപരിഹാരം 24 ലക്ഷമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു.
FARM- ആദിവാസി വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി സന്ദീപ് എസ് കേരളാ ഹൈ കോടതിയിൽ കൊടുത്ത കേസിൽ ജസ്റ്റിസ് സി. എസ് ഡയസ് ആയിരുന്നു നഷ്ടപരിഹാരം സംബന്ധിച്ച് പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിമാരെ നിയമിച്ചത് (WP(C) 46215). അതിൻമേൽ അമിക്കസ് ക്യൂറിയായ എം പി മാധവൻകുട്ടി വളരെ വിശദമായ റിപ്പോർട്ട് ആണ് ഇപ്പോൾ സമർപ്പിച്ചിട്ടുള്ളത്. വെക്കേഷനുശേഷം റിപ്പോർട്ടിൻമേൽ വിശദമായ വാദം കേൾക്കും.
2022 ൽ വന്യജീവി ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ട സന്ദീപിന് അന്ന് 18 വയസ് മാത്രം പ്രായം.
സന്ദീപിന് ജീവിക്കാൻ ഒരു സർക്കാർ ജോലി കൊടുക്കണമെന്ന ജനകീയ ആവശ്യത്തേത്തുടർന്ന് വനം വകുപ്പ് കൊടുത്തത് താത്കാലിക ആനവാച്ചറുടെ ജോലി.
ജീവൻ പണയംവെച്ച് 14 ദിവസം ജോലിചെയ്ത സന്ദീപിന് ചെയ്ത ജോലിയുടെ കൂലിപോലും വാങ്ങാതെ രക്ഷപെവേണ്ടി വന്നു.
ഒരു സ്ഥിര ജോലിക്കായി ഇന്ത്യൻ പ്രധാനമന്ത്രിയെ വരെ സമീപിച്ചിട്ടും സംസ്ഥാന സർക്കാർ കനിഞ്ഞില്ല.
അർഹതപ്പെട്ട മുഴുവൻ നഷ്ട്പരിഹാരവും ഇതുവരെ ലഭിച്ചിട്ടുമില്ല.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് കേന്ദ്രവും, കേരളവും ഇറക്കിയിരിക്കുന്ന ഉത്തരവുകൾ അനുസരിച്ച് മുഴുവൻ തുകയും അനുവദിക്കണമെന്നും,
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ നഷ്ടപരിഹാരം തീരുമാനിക്കാൻ Motor Accident Claim Tribunal പോലെ വന്യജീവി ആക്രമണങ്ങളുടെ കാര്യത്തിലും പ്രത്യക Tribunal വേണമെന്നും. കൊല്ലപ്പെടുന്നവരുടെ നിയമപരമായ അവകാശികൾക്ക് സർക്കാർ ജോലികൊടുക്കണമെന്നും ഉള്ളതാണ് പ്രധാന ആവശ്യങ്ങൾ.
ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻറ്റ് (FARM ) ആണ് സന്ദീപിനുവേണ്ടി നിയമപോരാട്ടം നടത്തുന്നത്. FARM ലീഗൽ അഡ്വൈസർ അഡ്വ ബിജോ ഫ്രാൻസിസ് ആണ് സന്ദീപിനുവേണ്ടി ഹൈ കോടതിയിൽ ഹാജരാകുന്നത്.
