Connect with us

Hi, what are you looking for?

NEWS

ആംബുലൻസ് ഉദ്ഘാടനവും, പൊതുസമ്മേളനവും നടന്നു

കോതമംഗലം : സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായി മാറിയ ഡി വൈ എഫ് ഐ നാട്ടുകാർക്കും അശരണർക്കും ആശ്വാസമാകുന്ന വിധത്തിൽ പൊതുജനസഹകരണത്തോടെ വാങ്ങിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ വാളാച്ചിറ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഷെരീഫ് എം എ അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കവളങ്ങാട് ഷാജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്‌, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡണ്ട് ഒ ഇ അബാസ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷിബു പടപ്പറമ്പത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രാഹം, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഹക്കീംഖാൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി മുഹ്സിൻ മുഹമ്മദ്, ഡിവൈഎഫ്ഐ വാളാച്ചിറ യൂണിറ്റ് പ്രസിഡണ്ട് ജുനൈദ് മുക്കടയിൽ, ബ്രാഞ്ച് സെക്രട്ടറി ജബ്ബാർ മാടവനകുടിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം റിയാസ് തുരുത്തേൽ സ്വാഗതവും വാള ച്ചിറ മുൻ സെക്രട്ടറി ജോസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി.

You May Also Like

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി...

CRIME

പെരുമ്പാവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34, കൂവപ്പടി ഓണംപിള്ളി മുണ്ടേത്ത് വീട്ടിൽ ശിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് ‘(39), വെങ്ങോല...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി നിലകൊള്ളുന്ന സംഘടനയായ കവളങ്ങാട് പഞ്ചായത്ത് പൗരസമിതിയുടെ വാർഷിക പൊതുയോഗവും, ചികിത്സാ ധനസഹായ വിതരണവും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വാർഷിക...

NEWS

കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തു കുഴി ബിവറേജിന്...

NEWS

കോതമംഗലം : കാളിയാർ പുഴയിൽഒഴുക്കിൽപെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഫയർ ഫോഴ്സ് ടീം മുങ്ങിയെടുത്തു. ശനിയാഴ്ച മൂന്നുമണിക്കാണ് ഒഴുക്കിൽപ്പെട്ട് കാണാതായ പോത്താനിക്കാട്കാലമ്പൂർ കൊയ്ക്കാട്ട് വീട്ടിൽ എൽദോസിൻ്റെ മകൻ സാം(16) മൃതദേഹം...

NEWS

മൂവാറ്റുപുഴ: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കാലാമ്പൂര്‍ പറമ്പഞ്ചേരി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ കാലാമ്പൂര്‍ കോയക്കാട്ടില്‍ എല്‍ദോസിന്റെ മകന്‍ സാമിനെ (16) യാണ് ഒഴുക്കില്‍പെട്ട് കാണാതായത്. രണ്ട്...

ACCIDENT

പോത്താനിക്കാട്: റോഡ് മുറിച്ച് കടക്കുന്നിതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ -കാളിയാര്‍ റോഡില്‍ കടവൂരില്‍ ശനിയാഴ്ച ഉച്ച്ക്ക് 1.30ഓടെ ഉണ്ടായ അപകടത്തില്‍ തൊടുപുഴ നെടിയശാല പുതുപ്പരിയാരം പെടിക്കാട്ടുകുന്നേല്‍ മാത്യുവിന്റെ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം: ഊന്നുകല്ലിൽ മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഊന്നുകല്‍ ടൗണിലെ രണ്ട്‌ കടകളിൽ മോഷണം നടന്നത്. ഹാര്‍ഡ് വെയര്‍ സ്ഥാപനമായ പെരിയാർ...

NEWS

കോതമംഗലം: 9ഗ്രാം കഞ്ചാവും 0.46 ഗ്രാം എംഡിഎയുമായി കറുകടത്ത് യുവാവ് കോതമംഗലം എക്‌സൈസ് പിടിയില്‍. പാമ്പാക്കൂട ഊത്തുകൂഴി ജിതിന്‍ ജോസ് (29)നെയാണ് കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും ചേര്‍ന്ന് അറസ്റ്റ്...

NEWS

മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ഭാഗത്ത് എംഡിഎംഎ വലിയതോതില്‍ മൊത്ത കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുമേല്‍ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യന്‍മലയില്‍ നിന്ന്  എക്‌സൈസ് സംഘം പിടികൂടിയത്....

error: Content is protected !!