മൂവാറ്റുപുഴ: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കാലാമ്പൂര്‍ പറമ്പഞ്ചേരി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ കാലാമ്പൂര്‍ കോയക്കാട്ടില്‍ എല്‍ദോസിന്റെ മകന്‍ സാമിനെ (16) യാണ് ഒഴുക്കില്‍പെട്ട് കാണാതായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ സാം ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂവാറ്റുപുഴ – കോതമംഗലം സ്‌കൂബ ടീമുകള്‍ രാത്രി 8.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും സാമിനെ കണ്ടെത്താനായില്ല. രാത്രി വൈകിയതിനാല്‍ സ്‌കൂബ ടീം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. സാമിനായി ഞായറാഴ്ച രാവിലെ 7 ഓടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് മഴ പെയ്തിരുന്നതിനാല്‍ ഒഴുക്ക് കൂടുതലാണെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
